---
title: "ഇനി ഏഴുനാൾ ആഘോഷങ്ങളുടെ രാപ്പകലുകൾ ; തലശ്ശേരി കാർണിവലിന് തിരി തെളിയാൻ മണിക്കൂറുകൾ മാത്രം"
english_title: "Days and nights of celebrations for seven days"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/188645/Days and nights of celebrations for seven days"
published_at: "2024-03-01T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e1b3a37601e_IMG-20240301-WA0079.jpg"
keywords: []
---

# ഇനി ഏഴുനാൾ ആഘോഷങ്ങളുടെ രാപ്പകലുകൾ ; തലശ്ശേരി കാർണിവലിന് തിരി തെളിയാൻ മണിക്കൂറുകൾ മാത്രം

> **Lead Summary:**  ചരിത്ര പട്ടണത്തിന്റെ സിരകളിൽ കാന്തിക തരംഗമായി അലയിളക്കാൻ തലശ്ശേരി കാർണിവലിന് ഇന്ന് തുടക്കം.

## Article Content

 ചരിത്ര പട്ടണത്തിന്റെ സിരകളിൽ കാന്തിക തരംഗമായി അലയിളക്കാൻ തലശ്ശേരി കാർണിവലിന് ഇന്ന് തുടക്കം.

മാർച്ച്  7 വരെ ഏഴ് ദിന രാത്രങ്ങളിലായി നടത്തുന്ന കാർണിവലിന്റെ ഉത്ഘാടനം പഴയ ബസ് സ്റ്റാന്റിലെ ജൂബിലി ഷോപ്പിംഗ് കോംപ്ളക്സിന് മുന്നിലെ പ്രധാന വേദിയിൽ വൈകിട്ട് 6 മണിക്ക് ക്ഷണി താക്കളായെത്തുന്ന വിശിഷ്ടാ തിഥികളെയും പൊതുജനങ്ങളെയും സാക്ഷി നിർത്തി സംസ്ഥാന പൊതു മരാമത്ത് -ടുറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് തിരി തെളിയിക്കും.

ചടങ്ങിൽ സ്പീക്കർ അഡ്വ: എ.എൻ.ഷംസീർ, കെ. മുരളിധരൻ എംപി, കെ.പി മോഹനൻ എം എൽ എ എന്നിവർ മുഖ്യാതിഥികളാവും. സബ്ബ് കലക്ടർ സന്ദീപ് കുമാർ, തലശേരി എ.എസ്.പി, കെ.എസ്. ഷഹൻഷ ഐ.പി.എസ്., മലബാർ കാൻസർ സെന്റർ ഡയറക്ടർ സതിഷ് ബാലസുബ്രഹ്മണ്യം, എന്നിവർ വിശിഷ്ടാതിഥികളാവും. മാർച്ച് 2 മുതൽ 6 വ രെ ഗവ. ബ്രണ്ണൻ ഹയർ സെക്കൻ്ററി സ്‌കൂളിൽ സെമിനാറുകൾ, സിറ്റി സെന്ററിൽ വ്യാവസായിക പ്രദർശനം, സെന്റിനറി പാർക്കിൽ കാർഷിക പ്രദർശനം, ഫ്ളവർ ഷോ, ശാരദാ കൃഷ്ണയ്യർ ഓഡിറ്റോറിയത്തിൽ നിയമസഭ ചരിത്ര സെമിനാർ, കടൽ പാലത്തിന് സമീപം ഫുഡ് കോർട്ട്, അമ്യൂസ്മെസ്മെൻ്റ പാർക്ക്, എന്നിവ ഒരുക്കിയിരിക്കുന്നു.

സിറ്റി സെന്റർ മുതൽ പഴയ ബസ് സ്റ്റാന്റ്, പുതിയ ബസ് സ്റ്റാന്റ്, കടൽപാലം, എ.വി.കെ.നായർ റോഡ്, തുടങ്ങിയ തെരുവീഥികളിൽ നഗരം നാളിതു വരെ കണ്ടിട്ടില്ലാത്ത മോടിയിൽ വൈദ്യുതാലങ്കാരവും നടത്തും. ഫുഡ് കോർട്ടിൻ്റെയും, വ്യവസായിക പ്രദർശനത്തിൻ്റെയും ഉദ്ഘാടനം സ്പീക്കർ എ.എൻ ഷംസീർ നിർവഹിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/188645/Days and nights of celebrations for seven days)